സുൽത്താൻബത്തേരി : വയനാട്ടില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി. നല്ലളം സിദ്ധിഖ് നിവാസില്‍ എച്ച്. ഷാഹുല്‍ (26) നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ . കോഴിക്കോട് എത്തിച്ച് ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. ഇയാള്‍ക്കൊപ്പം കൂടുതല്‍ പേരുണ്ടോ എന്ന കാര്യമടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.