ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കുന്നതിന് പദ്ധതി തയ്യാറാക്കിവരികയാണ്. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ സംയോജനത്തിന്റെ സാധ്യതകൾ കണ്ടെത്തിയാണ് പദ്ധതി തയാറാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന്റെ ആദ്യപടിയായി പി.ടി.എ റഹീം എം.എൽ.എ.യുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സന്ദർശനം നടത്തി. നവകേരള കർമപദ്ധതിയുടെ ഭാഗമായുള്ള സന്ദർശനത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
സന്ദർശനം നടത്തിയ ടീം ഓരോ മേഖലയിലും നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങള്‍ ചർച്ച ചെയ്തു. മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനമാകെ നടപ്പാക്കി വരുന്ന ജല ബജറ്റ് പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ സങ്കേതം തോട് വീണ്ടെടുക്കല്‍ പ്രവർത്തനം ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചത്.
മഴക്കാലത്ത് വെള്ളം കയറി കൃഷി ഇറക്കാൻ സാധിക്കാതെ വരികയും തോടിന് സമീപം കാട് വളർന്ന് തോടുകളിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇരുവശവും പൂർണമായും കെട്ടി സംരക്ഷിക്കാത്തതിനാല്‍ തോടില്‍ നിന്നും വെള്ളം വയലിലേക്ക് ഒഴുകുന്ന അവസ്ഥയാണ്. സാമൂഹ്യ വിരുദ്ധരുടെ ശല്യവും രാത്രി കാലങ്ങളില്‍ ഉണ്ടാകാറുണ്ട്. വിവിധ വകുപ്പുകളുടെ സംയോജനത്തോടെ മാത്രമേ സങ്കേതം തോട് പൂർണ്ണമായും വീണ്ടെടുക്കാൻ സാധിക്കുകയുള്ളു. തോട് പുഴ വരെ കെട്ടി സംരക്ഷിക്കുകയും പ്രാദേശിക ടൂറിസം സാധ്യതകളായ ഫാം ടൂറിസം ഉള്‍പ്പെടെ നടപ്പാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
സന്ദർശനത്തിന്റെ തുടർച്ചയായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ വീണ്ടും വകുപ്പുകളുടെ യോഗം ചേരുകയും കരട് പദ്ധതി തയ്യാറാക്കുകയും തുടർന്ന് പ്രദേശവാസികള്‍, കർഷകർ ഉള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്ത് വിപുലമായ കണ്വെൻഷൻ നടത്തും. പ്രദേശ വാസികളുടെയും കർഷകരുടെയും അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചശേഷം സമഗ്ര പദ്ധതി തയ്യാറാക്കും.
ജില്ലാ പഞ്ചായത്ത് മെമ്ബർ സുധ കമ്ബളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്ബർ നദീറ, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ പ്രസാദ്, സി.ഡബ്ല്യൂ.ആർ.ഡി.എം സയന്റിസ്റ്റ് ഡോ. ശരണ്യ, ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ രസ്ന, പഞ്ചായത്ത് തല ജലസാങ്കേതിക സമിതി കണ്‍വീനറും ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുമായ വിഷ്ണു, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് അബ്ദുള്‍ നാസർ, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ധന്യ, ഭൂജല വകുപ്പ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് സതി, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ഭൂപേഷ്, പഞ്ചായത്ത് കൃഷി ഓഫീസർ ശ്യാം ദാസ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവർസിയർ ആതിര, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സണ്‍ ജിഷ, പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്പെക്ടർ ജാവിദ്, കില റിസോഴ്സ് റിസോഴ്സ് പേഴ്സണ്‍ പ്രേമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പുഷ്പ, മെമ്ബർമാരായ വിശ്വൻ, മൊയ്തു, റഫീഖ്, ഹരിതകേരളം മിഷൻ ടെക്നിക്കല്‍ അസിസ്റ്റന്റ് വിവേക്, റിസോഴ്സ് പേഴ്സണ്‍ രാജേഷ് തുടങ്ങിയവർ സന്ദർശനത്തില്‍ പങ്കാളികളായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.