ഇസ്താംബുൾ: തുർക്കിയിലെ പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നതായി ദുരന്ത-എമർജൻസി മാനേജ്മെന്റ് അതോറിറ്റി ഓഫ് തുർക്കി (AFAD) അറിയിച്ചു. 218 പൗരന്മാർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്.
പ്രവിശ്യയിലുടനീളം തകർന്ന എട്ട് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക പറഞ്ഞു. ഇതുവരെ 104 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായി കോക തന്റെ ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









