പ്രായമാകുന്നതിന്റെ ആദ്യ സൂചനകള്‍ മുഖത്താണ് അറിയാന്‍ പറ്റുന്നത്. ഇത്തരത്തില്‍ പ്രായമാകുന്നതിന്റെ സൂചനകളെ ഒരു പരിധി വരെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റാ കരോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മം ചെറുപ്പമായിരിക്കാനും നല്ലതാണ്. വിറ്റാമിന്‍ ഇയും സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര പതിവായി കഴിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കൂടാതെ അയേണ്‍ ധാരാളം അടങ്ങിയ ഇവ പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും.
കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം. പതിവായി ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.