ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 192 റണ്‍സ് വിജയ ലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ക്യാപ്റ്റന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്കോര്‍ നേടിയത്. 38 പന്തില്‍ 68 റണ്‍സെടുത്ത മോര്‍ഗനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ തിവാട്ടിയ കൊല്‍ക്കത്തയുടെ മധ്യനിരയെ കറക്കി വീഴ്ത്തി.ജോഫ്രയുടെ ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്ത ഞെട്ടി.
ആരോണിന്റെ ആദ്യ ഓവറില്‍ 12 റണ്‍സ് അടിച്ച കൊല്‍ക്കത്ത സ്ററീയസ് ഗോപാലിന്റെ ആദ്യ ഓവറില്‍ 17 റണ്‍സ് നേടി.പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ബെന്‍ സ്റ്റോക്സിനെയും ത്രിപാഠിയും ഗില്ലും ചേര്‍ന്ന് 11 റണ്‍സടിച്ച് വരവേറ്റു.
ആരോണ്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 12 റണ്‍സടിച്ച് ഗില്ലും ത്രിപാഠിയും ചേര്‍ന്ന് കൊല്‍ക്കത്ത സ്കോര്‍ 55 റണ്‍സിലെത്തിച്ചു.
8.3 ഓവറില്‍ സ്കോര്‍ 72 റണ്‍സിലെത്തിയപ്പോള്‍ ഗില്ലിനെ(24 പന്തില്‍ 36) വീഴ്ത്തി തിവാട്ടിയ കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ഗില്ലിന് പിന്നാലെ രാഹുല്‍ ത്രിപാഠിയെ (34 പന്തില്‍ 39) ശ്രേയസ് ഗോപാലും, സുനില്‍ നരെയ്നെയും(0) ദിനേശ് കാര്‍ത്തിക്കിനെയും(0) തിവാട്ടിയ വീഴ്ത്തിയതോടെ കൊല്‍ക്കത്ത 99/5ലേക്ക് കൂപ്പുകുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









