കോഴിക്കോട്: നടി ജിപ്സ ബീഗത്തിന് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചയാള്‍ പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനാണ് അറസ്റ്റിലായത്. ഇൻഫോ പാർക്ക് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നടിയുടെ ഗൂഗിള്‍ പേയില്‍ നിന്ന് നമ്പർ എടുത്താണ് ഇയാള്‍ വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. തുടർന്ന് പ്രതിയുടെ അറസ്റ്റില്‍ പ്രതികരണവുമായി നടി രംഗത്തെത്തുകയും ചെയ്തു. അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കിയെന്ന് താരം പറയുന്നു.
ചെറിയ ധൈര്യമൊന്നും പോരായിരുന്നു കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തില്‍ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി…എല്ലാം തരണം ചെയ്തു… അതിന് എൻ്റെ സോഷ്യൽ മീഡിയ കൂട്ടുകാരാണ് ധൈര്യം നല്‍കിയത് ഒരു പട തന്നെ.കൂടെ നിന്നു ധൈര്യം തന്നു ഞാൻ ഒറ്റയ്ക്കായിരുന്നില്ല. സത്യത്തില്‍ അവരാണ് എനിക്ക് ധൈര്യം നല്‍കിയത്.. അവരില്ലായിരുന്നെങ്കില്‍ ഞാൻ തളർന്നേനെ.ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെൻ്റെ ധൈര്യം. നന്ദി’. നടി ജിപ്സ ബീഗം പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.