കോഴിക്കോട് ; ചെരിപ്പിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണവുമായി കോഴിക്കോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പിടിയിലായി. 28 ലക്ഷം രൂപയോളം വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് സ്വർണം പിടിച്ചെടുത്തത്.
ദുബായില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസില്‍ എത്തിയതാണ് മുഹമ്മദ് അനസ്. കസ്റ്റംസിനെ മറികടന്ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 446 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.