കോഴിക്കോട്: താമരശ്ശേരിയിലെ ജ്വല്ലറിയില്‍ മോഷണം നടന്ന സംഭവത്തില്‍ സിസിടിവി കേന്ദ്രികരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ റെന ഗോള്‍ഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അന്‍പത് പവന്‍ സ്വര്‍ണ്ണാഭരണം ആണ് കള്ളന്മാർ കവർന്നത്.
പിന്നാലെ ജ്വല്ലറിയുടെ സമീപത്തുള്ള കടകളിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി പരിശോധന പോലീസ് ആരംഭിച്ചത്. പ്രതികളെക്കുറിച്ചുള്ള എന്തെങ്കിലും സൂചന ഇതിലൂടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ജ്വല്ലറിക്ക് സൈഡിലൂടെ രണ്ടാം നിലയിലേക്ക് കയറാനുള്ള കോണിപ്പടിക്ക് സമീപത്തായുള്ള ഭിത്തിയാണ് കള്ളന്മാർ തുരുന്നത്.
അകത്ത് കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് 50 പവനോളം സ്വർണ്ണം കള്ളന്മാർ അടിച്ചെടുത്തത്. പ്രതികളെന്ന് കരുതുന്ന മൂന്ന് പേരുടെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സി.സി.ടി.വിയില്‍ നിന്നും പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ ഭിത്തി തുരന്ന് കടയ്ക്കുള്ളില്‍ കയറുന്നത് വ്യക്തമാണ്. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







