ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചുകാലങ്ങളായി പ്രചരിക്കുകയാണ്. ഇരുവരും പങ്കുവെക്കുന്ന കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുന്ന ഒരു കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്.
സ്നേഹത്തെക്കുറിച്ചും ബന്ധങ്ങളിലേൽക്കുന്ന തിരിച്ചടികളെക്കുറിച്ചും പറയുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവെച്ചത്. ’അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല നിങ്ങൾ’ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. സ്നേഹിക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്. ഒരാളെക്കൊണ്ട് സ്നേഹിപ്പിക്കാൻ ആർക്കും സാധിക്കില്ലെന്നും എലിസബത്ത് പങ്കുവെച്ച കുറിപ്പിലുണ്ട്. നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിന് കമന്റുമായി എത്തുന്നത്. ഭൂരിഭാഗം പേരും എലിബത്തിന് ആശംസകൾ നൽകി. പിന്തുണ അറിയിച്ചവരും ഏറെയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.