കിഡ്നി സ്റ്റോൺ അല്ലെങ്കിൽ വൃക്കയില്‍ കല്ല് എന്ന് പറയുന്നത് ഇപ്പോള്‍ വളരെ സാധാരണ രോഗമായി മാറിയിട്ടുണ്ട്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ
വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് നടുവേദനയാണ്. പുറകിലോ, വശത്തോ അതായത് വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തുന്നതുമായ വേദന വൃക്കയിലെ കല്ലിന്റെ ഒരു പ്രധാന ലക്ഷണമാണ്.
മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന വേദനയും അസ്വസ്ഥതയും ചിലപ്പോള്‍ കിഡ്നി സ്റ്റോണിന്റെ ലക്ഷണമാകാം. മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, പുകച്ചില്‍ എന്നിവയാണ് മറ്റൊരു ലക്ഷണം. അടിക്കടിയുള്ള മൂത്രമൊഴിക്കലും കിഡ്നി സ്റ്റോണിന്റെ ലക്ഷണമാകാം. മൂത്രത്തിൽ രക്തം കാണുന്നതും വൃക്കയിൽ കല്ലുള്ളവരിലെ ഒരു സാധാരണ ലക്ഷണമാണ്. രക്തം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലാകാം കാണപ്പെടുക. മൂത്രത്തിൽ ദുർഗന്ധം വമിക്കുകയും ചെയ്യും. കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.