റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 381 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം. പുതിയ കേസുകളിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് മദീനയിൽ 72 ഉം മക്കയിൽ 49 ഉം റിയാദിൽ 37 ഉം ആണ്. ബാക്കിയുള്ള കേസുകൾ വിവിധ നഗരങ്ങളിലും ഗവർണറേറ്റുകളിലും കണ്ടെത്തി.
കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 രോഗികൾ കൂടി മരിച്ചതായി മന്ത്രാലയം അറിയിച്ചു.
ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 348,037 ഉം മരണങ്ങൾ 5,437 ഉം ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 436 പുതിയ രോഖമുക്തിയും റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം. ഇതുവരെ രാജ്യത്ത്രോഖമുക്തിയായവരുടെ എണ്ണം 334,672 ആയി. ഇത് രോഖമുക്തി നിരക്ക് 96.16 ശതമാനമായി ഉയർന്നു.
അതേസമയം, സജീവ കേസുകൾ 8,000 ൽ താഴെയായി. 7,928 എണ്ണം ആണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതിൽ 755 എണ്ണം ഗുരുതരമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









