കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് കമൻ്റിട്ട കേസിൽ കോഴിക്കോട് എൻഐടി അധ്യാപകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ചോദ്യം ചെയ്യലിനായി ഇന്ന് സ്റ്റേഷനിൽ ഹാജരാകാനാകില്ലെന്ന് ഷൈജ ആണ്ടവൻ പോലീസിനെ അറിയിച്ചു. മൂന്ന് ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കലാപ ആഹ്വാനത്തിനാണ് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന് വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയില്‍ അഭിമാനം കൊള്ളുന്നു’) വെന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്ത്തകന് നഥൂറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.