മലബന്ധം അലട്ടുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലമാകാം മലബന്ധം ഉണ്ടാകുന്നത്. അതുപോലെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. ചില രോഗങ്ങളുടെ ഭാഗമായും മലബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുന്നതാണ് നല്ലത്.
നിർജ്ജലീകരണമാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. രാവിലെ വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിക്കുന്നതും മലബന്ധം അകറ്റാന്‍ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.
വാഴപ്പഴം കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. ഭക്ഷ്യ നാരുകള്‍ അടങ്ങിയ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലൂന്ധത്തെ അകറ്റാനും ഏറെ സഹായിക്കും. ചിലര്‍ക്ക് രാവിലെ ഒരു ഗ്ലാസ് കോഫിയോ ചായയോ കുടിക്കുന്നത് മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.