കട്ടാങ്ങൽ: ചൂലൂർ കുടുംബാരോഗ്യകേന്ദ്രം ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ ചാത്തമംഗലം, കട്ടാങ്ങൽ, കമ്പനിമുക്ക്, കൂളിമാട് എന്നിവിടങ്ങളിൽ പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിൽ മതിയായ ശുചീകരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ചതിന് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കുടിവെള്ളത്തിൻ്റെ ഗുണനിലവാര പരിശോധന നടത്താത്തതിനും മാലിന്യ സംസ്കരണ സംവിധാനമില്ലാതെ പ്രവർത്തിക്കുന്നതിനും ആവശ്യമായ ഭൗതിക സൗകര്യങ്ങളുടെ അഭാവം, ശുചിത്വം പാലിക്കാത്തതിനുമാണ് രണ്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയത്. പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത രണ്ട് കടകൾക്ക് പിഴ ചുമത്തി.
ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, അതിഥി തൊഴിലാളികളുടെ താമസം, ജോലിസ്ഥലങ്ങൾ, ഫ്ലാറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, മീൻ കടകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധ കെ. എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.