കൊണ്ടോട്ടി: കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ മുണ്ടക്കുളത്ത് വെച്ച് റോഡ് മുറിച്ചുകടക്കവേ സ്കൂള്‍ വിദ്യാർത്ഥി ബൈക്ക് ഇടിച്ചു മരണപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. മുണ്ടക്കുളം സ്വദേശി മുഹമ്മദ് ശമ്മാസ് (11) ആണ് മരിച്ചത്. മഞ്ഞിനിക്കാട് വീട്ടിൽ ആമിനാബി എന്നവരുടെ മകനാണ്.
മുണ്ടക്കുളം മലബാർ ഓഡിറ്റോറിയത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. സ്കൂളിന് മുന്നിലെ കടയിലേയ്ക്ക് അവിൽമിൽക്ക് കുടിക്കാനായി പുറത്ത് പോയി റോഡ് ക്രോസ് ചെയ്യുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടികുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.