മാവൂർ: വെള്ളം കോരുന്നതിനിടെ 100 അടി താഴ്ചയുള്ള കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മാവൂർ അടുവാട് കോട്ടക്കുന്നുമ്മൽ ബിന്ദു(46)ആണ് വീടിന് സമീപത്തെ പഞ്ചായത്ത് കിണറ്റിൽ വീണത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.
വീടിന് സമീപത്തെ പഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളമെടുക്കുന്നതിനിടെ കാൽ വഴുതി നൂറടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. മുക്കത്ത് നിന്നെത്തിയ അഗ്നിശമന സേനയെത്തി കിണറ്റിൽ നിന്ന് രക്ഷാ വല ഉപയോഗിച്ചാണ് ബിന്ദുവിനെ കരയിലെത്തിച്ചത്. സാരമായി പരിക്കേറ്റ ബിന്ദുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.