പാഴൂർ: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂർ നാരങ്ങാളി തെക്കയിൽ അബ്ദുൽ സലാമിന്റെ ചികിത്സക്കായി ഒരു നാടൊന്നാകെ കൈകോർക്കുകയാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്ന സലാമിനെ സഹായിക്കുന്നതിനായി നാട്ടുകാർ ചേർന്ന് ഒരു കമ്മറ്റി രൂപീകരിച്ച് പ്രവർത്തന രംഗത്താണ്.
സലാമിന്റെ ശസ്ത്രക്രിയക്കായി കഴിഞ്ഞ മാസം നാട്ടുകാർ ചേർന്ന് പത്ത് ദിവസംകൊണ്ട് പത്തര ലക്ഷം രൂപ സ്വരൂപിച്ച് നൽകിയിരുന്നു. അതെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് സർജറി വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തുവെങ്കിലും വീണ്ടും സലാമിന് അടിയന്തിരമായി ഒരു ഓപൺ സർജറി കൂടി ആവശ്യമായി വന്നിരിക്കുന്ന സാഹചര്യത്തിൽ അതിനായുള്ള തുക കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ.
ഈ മാസം 26ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചാണ് സർജറി തീരുമാനിച്ചിരിക്കുന്നത്. പ്രസ്തുത സർജറിക്ക് ഏഴ് ലക്ഷം രൂപയോളം ചിലവ് വരും. അത് സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. സലാമിന്റെ ചികിത്സക്കായി സഹായിക്കാൻ താല്പര്യമുള്ളവർ A/C 4315001700027174, പഞ്ചാബ് നാഷണൽ ബാങ്ക്, IFSC: PUNB0431500, മാവൂർ ശാഖ എന്ന അക്കൗണ്ടിലേക്കോ +91 984 602 220 8 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ വഴിയോ സഹായിക്കാവുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.