മുക്കം: മുക്കം നഗരസഭയിലെ മമ്പറ്റ ചെറുതടം കുന്നിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. കെഎംസിടി മെഡിക്കൽ കോളേജിന് സമീപത്തെ കുന്നിലാണ് തീപിടിത്തമുണ്ടായത്. ഈ ഭാഗത്തെ അടിക്കാടുകൾ കത്തിനശിച്ചു. സമീപത്ത് വീടുകളുണ്ടായിരുന്നെങ്കിലും കൂടുതല്‍ തീപിടിക്കാതിരുന്നത് വൻ ദുരന്തമൊഴിവാകാൻ കാരണമായി.
മുക്കത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. എന്നാൽ, എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. അതിനിടെ, തീപിടിത്തത്തിൽ പൊള്ളലേറ്റ നിലയിലുള്ള പെരുമ്പാമ്പിനെയും അടികാടിനുള്ളില് കണ്ടെത്തി. പാമ്പിൻ്റെ തല പൊള്ളലേറ്റു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.