രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, തലക്കറക്കം തുടങ്ങിയവയൊക്ക വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ അറിയാം
അയേണും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. അയേണ്‍, വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ മാതളം കഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും. അയേണ്‍, വിറ്റാമിന്‍ ബി6 തുടങ്ങിയവ അടങ്ങിയ വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ചും ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും. അതുവഴി ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിച്ചേക്കാം.
അയേണും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് തണ്ണിമത്തന്. അതിനാല്‍ തണ്ണിമത്തന് കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും അയേണും അടങ്ങിയ കിവി കഴിക്കുന്നതും വിളര്‍ച്ചയെ തടയാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.