കോഴിക്കോട്: വാട്ടർ അതോറിറ്റി മാവൂർ പ്ലാൻ്റിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള പൈപ്പ് ലൈനിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 28, 29 തീയതികളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും.
കോവൂർ, മെഡിക്കൽ കോളജ് പരിസരം, ഉമ്മളത്തൂർ, മടത്തിൽമുക്ക്, ചേവായൂർ, ചിപ്പിലിപ്പാറ, പൊക്കുന്ന്, കൊട്ടൂളി, മീമ്പാലകുന്ന്, പള്ളിമലകുന്ന്, കിണാശ്ശേരി ഭാഗങ്ങളിലാണ് കുടിവെള്ളവിതരണം തടസ്സപ്പെടുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.