കോഴിക്കോട്: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ആരംഭിക്കുന്ന അഗ്രോ സൂപ്പർ ബസാർ വേങ്ങേരിയില്‍ മാർച്ച് നാലിന് കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
വിത്ത്, വളം, കീടനാശി, നടീല്‍ വസ്തുക്കല്, കാർഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, പമ്ബ് സെറ്റ്, ഇറിഗേഷൻ ഉപകരണങ്ങള്‍, കാർഷികോല്പ്പന്നങ്ങല്, പരമ്ബരാഗത പണി ആയുധങ്ങള്‍, ആധുനിക കാർഷിക യന്ത്രങ്ങള്‍ എന്നിവയെല്ലാ അഗ്രോ ബസാറുകളില്‍ ലഭിക്കും. 2022-23 വർഷത്തില്‍ കോർപ്പറേഷൻ പ്രവർത്തനലാഭം കൈവരിച്ചെന്ന് ചെയർമാൻ അറിയിച്ചു. വാർത്താസമ്മേളനത്തില്‍ ചെയർമാൻ വി. കുഞ്ഞാലി, ഡയറക്ടർ ജോസ് മാത്യു, ജയപ്രകാശ്, പ്രജീഷ് പി.എം, രാകേഷ് .ജി എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.