മലപ്പുറം: താനൂരില്‍ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും. ശേഷം മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
കഴിഞ്ഞ ദിവസമാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ നാലു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. താനൂർ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) ആണ് കേസിലെ പ്രതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. കഴിഞ്ഞ ദിവസം പ്രസവാനന്തരം വീട്ടില്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് വീടിനടുത്തുള്ള പറമ്ബില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയതായി ഇവർ പോലീസിനോട് പറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ജുമൈലത്ത് ഒരു വർഷമായി ഭർത്താവുമായി തെറ്റിപിരിഞ്ഞു കഴിയുകയായിരുന്നു. ഇതേ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമായാണ് താൻ കുഞ്ഞിനെ കൊന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









