കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലത്ത് കർഷകർ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ കപ്പകൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. കർഷകരായ എഴുതുകണ്ടി രാമകൃഷ്ണൻ, എഴുതുകണ്ടി ഗോപി, ബാബു എന്നിവരുടെ 200 ചുവട് കപ്പയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.
കാട്ടുപന്നികള്‍ വേലി തകർത്താണ് കൃഷിയിടത്തില്‍ പ്രവേശിച്ചത്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഈ പ്രദേശത്തെ 400 ചുവട് കപ്പ കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു. കൃഷി ചെയ്ത് ഉപജീവനം നടത്തി വരുന്ന കർഷകർക്ക് കാട്ടുപന്നി ശല്യം തലവേദനയായിട്ടുണ്ട്.
കൃഷി ചെയ്ത് തങ്ങള്‍ക്ക് ജീവിക്കാൻ പറ്റാതായ സാഹചര്യത്തില്‍ കാട്ടുപന്നികളെ കൊന്നൊടുക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.