കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് പ്രഖ്യാപിച്ചു. നിരന്തരമായ ബോധവല്കരണത്തിലൂടെയും, ഹരിത കര്‍മ്മസേനയുടെ വീടുകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും, വഴിയോരങ്ങളിലും, നീര്‍ച്ചാലുകളിലും ഉപേക്ഷിക്കുന്നത് തടയുന്നതിനും സാധിച്ചു.
മൂന്ന് വര്‍ഷത്തോളമായി 30 പേര് അടങ്ങുന്ന ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ അംഗീകരിച്ച കലണ്ടര്‍ പ്രകാരം പ്ലാസ്റ്റിക്, ചില്ലുകള്‍, തുണികള്‍, ചെരുപ്പുകള്‍, ബാഗുകള്‍, ഇ- വേസ്റ്റ് തുടങ്ങിയവ ശേഖരിച്ച് അംഗീകൃത ഏജന്‍സിക്ക് കൈമാറുന്നു. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങും ഉപകരണങ്ങളും നല്കുന്നു. മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ര്ടീയ-സാമൂഹ്യ-വ്യാപാരി സമൂഹത്തിന്റെയും, കുടുംബശ്രീ, അദ്ധ്യാപക-വിദ്യാര്‍ത്ഥികള്‍, ഘടക സ്ഥാപനമേധാവികള്‍ തുടങ്ങി വിവിധ മേഖലകളിലെ എല്ലാ വിഭാഗം ആളുകളുടെയും യോഗം ചേരുകയും, വാര്‍ഡ് തലങ്ങളില്‍ മെമ്ബര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ജനപ്രതിനിധികള്‍, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ്. മെമ്ബര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ടൗണുകള്‍ ശുചീകരണം നടത്തി.
മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന ചടങ്ങില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എഫ്.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീന വിതരണം ചെയ്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിത ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങളും, യൂണിഫോമും ചടങ്ങില്‍ വച്ച് നല്കി. ഹരിതകര്‍മ്മസേന ശേഖരിക്കുന്ന അജൈവ വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാഹനം വാങ്ങുന്നതിന് പണം അടവാക്കുകയും, പഞ്ചായത്ത് സ്ഥലത്ത് എം.സി.എഫിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയുമാണ്. പ്രഖ്യാപന ചടങ്ങില്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്മാരായ അഷ്റഫ് പൂലോട്, അനില്‍ ജോര്‍ജ്, ബേബി രവീന്ദ്രന്, സെക്രട്ടറി ഗിരീഷ്കുമാര്‍, ശ്രീകുമാര്‍ (അസി. സെക്രട്ടറി), മജീദ് മൗലവി, ടി.സി. വാസു, അനില്‍കുമാര്‍, രവി വേനക്കാവ്, സി.കെ.സി. അസൈനാര്‍, ജനപ്രതിനിധികള്‍, ഘടക സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.