തിരുവമ്പാടി: ആനക്കാംപൊയില്‍ കണ്ടപ്പൻ ചാലില്‍ പകല്‍ സമയത്ത് പുലിയെ കണ്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് പ്രദേശവാസികള്‍ കണ്ടപ്പൻചാലില്‍ നടുകണ്ടത്ത് പുലിയെ കണ്ടത്.
തുടർന്ന് വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലിയെ പിടിക്കാൻ കഴിഞ്ഞ ദിവസം ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. ഈ കൂടിനടുത്താണ് പുലി പ്രത്യക്ഷപ്പെട്ടത്. പകല്‍ പുലിയെ കണ്ടതോടെ ജനവാസ കേന്ദ്രമായ കണ്ടപ്പൻചാലില്‍ നാട്ടുകാർ ഭീതിയിലാണ്.
കഴിഞ്ഞ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രിയില്‍ കണ്ടപ്പൻചാല്‍ ചെറുകിട ജലവൈദ്യുത പദ്ധതി കെട്ടിടത്തിലെ സി.സി.ടി.വി കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പുലിയും രണ്ട് കുഞ്ഞുങ്ങളും നടന്നുപോകുന്നതാണ് വ്യാഴാഴ്ച സി.സി. ടി.വിയില്‍ കണ്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.