കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എൻജിനീയറിങ് വിഭാഗം പ്രൊഫസറായ ജയചന്ദ്രനാണ് കുത്തേറ്റത്. പരിക്കേറ്റ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ഓടെയാണ് സംഭവം. സംഭവത്തില്‍ പൂർവ വിദ്യാർഥിയും തമിഴ്നാട് സ്വദേശിയുമായ വിനോദ് കുമാറിനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.