കൊടുവള്ളി: ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. സൗത്ത് കൊടുവള്ളിയിലാണ് സംഭവം. ബാലുശ്ശേരി കിനാലൂർ സ്വദേശി ജാസിർ, കണ്ണാടിപ്പൊയിൽ സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി. യാത്രക്കാരായ രണ്ട് യുവാക്കൾക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നതായി വ്യക്തമായി. ബൈക്കും പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.