മുക്കം: മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയുടെ 2023-24 വർഷത്തേക്ക് നടപ്പാക്കുന്ന സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദിനി അധ്യക്ഷയായി.
കൃഷി ഓഫീസർ ടിൻസി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ, വാർഡ് കൗണ്‍സിലർ നൗഫല്‍ മല്ലശ്ശേരി, കൗണ്‍സിലർമാരായ ജോഷില, അനിത, കൃഷി അസിസ്റ്റന്റുമാരായ ദിവ്യ, കർമസേന സൂപ്പർവൈസർ ശ്രീഷ്ന, വാർഡ് കണ്‍വീനർ ഷൈജു, സുനില്‍ മണാശ്ശേരി, അശോകൻ ചെനംതോടിക, മാധവൻ നായർ, ഭാസ്കരൻ, കർഷകരായ തോമസ്, സിബി, എന്നിവർ സംബന്ധിച്ചു. യുവ കർഷകനായ സോബിന്റെ രണ്ടേക്കറോളം വരുന്ന കൃഷിഭൂമിയിലാണ് ഫെൻസിംഗ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.