കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തില്‍ എഡിറ്റോറിയല്‍ എക്സിക്യുട്ടീവ് /ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ (മലയാളം)തസ്തികയിലേക്ക് പ്രസാർ ഭാരതി രണ്ടു വർഷ മുഴുവൻ സമയകോണ്ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജേർണലിസം ബിരുദാനന്തര ബിരുദമോ, ബിരുദവും ജേർണലിസം പി.ജി ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് മൂന്നു വർഷം വാർത്താ-പ്രസിദ്ധീകരണസ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം വേണം. ഇംഗ്ലീഷിലും – മലയാളത്തിലും പ്രാവീണ്യവുംപ്രക്ഷേപണ യോഗ്യമായ ശബ്ദവും ഉണ്ടായിരിക്കണം. പ്രായം അപേക്ഷാ തീയതിയില്‍ 58 വയസ്സില്‍ കവിയരുത്.
പ്രസാർ ഭാരതിയുടെ https://applications.prasarbharati.org എന്ന വെബ് ലിങ്കില്‍ 2024 മാർച്ച് 19നു മുമ്ബ് ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതാണ്. യോഗ്യത, പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈൻ അപേക്ഷകള്‍ക്ക് സാങ്കേതിക തടസം നേരിട്ടാല്‍ അതിന്റെ സ്ക്രീൻ ഷോട്ട് സഹിതം nsdrnudeskapplications@gmail.com എന്ന മെയില്‍ അഡ്രസിലും അപേക്ഷ നല്‍കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.