കുന്നമംഗലം പഞ്ചായത്തിൽ സോളാർ പാനൽ മോഷണം പോയ കേസിൽ പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് നെല്ലിക്കോട് പറയൻകണ്ടി വീട്ടിൽ അനീഷ് പി.കെ എന്നയാളെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്.
കുന്നമംഗലം ഗ്രാമപ്പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൻ്റെ മുകൾനിലയിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. പന്തീരംകാവിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കുന്നമംഗലം സി ഐ ശ്രീകുമാർ, എസ് ഐ അബ്ദുൽ കലാം, എസ് സി പി ഒ സജിത്ത്,, വിശോഭ്, പ്രമോദ്, സി പി ഒ വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.