മട്ടന്നൂർ: വിമാനത്തിൽ പുകവലിച്ച യാത്രക്കാരനെ മട്ടന്നൂർ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫ് (48) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.50 ഓടെ ജിദ്ദയിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാൾ പുകവലിച്ചത്.
യാത്രയ്ക്കിടെ വിമാനത്തിൻ്റെ മുൻ ക്യാബിനിലാണ് ഇയാൾ പുകവലിച്ചത്. മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പെരുമാറിയെന്ന എയർപോർട്ട് സെക്യൂരിറ്റി മാനേജരുടെ പരാതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










