കോഴിക്കോട്: ചെത്തുകടവ് മുഹമ്മദ് അബ്ദുറഹ്മാന് പാലത്തിന്റെ സര്‍വീസ് റോഡ് നവീകരണത്തിന് 27.55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ. അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി താമരശ്ശേരി വരിട്ടിയാക്കില്‍ സി.ഡബ്ല്യു.ആര്.ഡി.എം. റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചതോടെ വരിട്ടിയാക്കില്‍ ജംഗ്ഷനിലുണ്ടായ തിരക്ക് കുറക്കുന്നതിന് ചെത്തുകടവ് പാലത്തിലേക്കുള്ള സര്‍വീസ് റോഡ് ബൈപാസാക്കി വികസിപ്പിക്കണമെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം പരിഗണിച്ച് പാലത്തിനോട് ചേര്‍ന്നുള്ള റോഡിന്റെ വശം ബലപ്പെടുത്തുകയും റോഡിന്റെ വീതി കൂട്ടി നവീകരിക്കുകയും ചെയ്ുയന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും പി.ടി.എ. റഹീം എം.എല്‍.എ. പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.