കോഴിക്കോട്: കോഴിക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി എളമരം കരീം സമൂഹത്തിലെ വിവിധ മേഖലകളിലെ വോട്ടർമാരെ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. വ്യാപാരി പ്രതിനിധികളുമായി നടത്തിയ ചർച്ചയില്‍ ചെറുകിട വ്യാപാര മേഖലയെ തർക്കുന്ന കോർപറേറ്റ്, ഓണ്‍ലൈൻ അധിനിവേശത്തെ ചെറുക്കണമെന്ന് എളമരം കരീം പറഞ്ഞു. ഇന്നലെ ഉച്ചയോടെ ജില്ലാ കോടതി സമുച്ചയത്തിലെത്തി അഭിഭാഷകരോട് വോട്ട് അഭ്യർഥിച്ചു.
വൈകിട്ട് സ്പോർട്സ് ഫ്രട്ടേണിറ്റി സംഘടിപ്പിച്ച കായിക മേഖലയുടെ സംഗമത്തില്‍ അതിഥിയായി. പുതിയങ്ങാടിയില്‍ ഇഫ്താർ വിരുന്നിലും പങ്കാളിയായി. എ. പ്രദീപ് കുമാർ, എം. മെഹബൂബ്, കെ.പി. അനില്‍ കുമാർ തുടങ്ങിയവർ സ്ഥാനാർഥിയുടെ ഒപ്പമുണ്ടായിരുന്നു. സ്പോർട്സ് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ എ. പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു. സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, അഹമ്മദ് ദേവർ കോവില്‍ എംഎല്‍എ, ടി.പി.ദാസൻ, ഡോ. റോയ് വി. ജോണ്‍, എ. മൂസഹാജി തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.