തിരുവമ്പാടി : ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ വേനൽമഴയിലും ശക്തമായ കാറ്റിലും നേന്ത്രവാഴ ഉൾപ്പെടെയുള്ള കൃഷികള്‍ നശിച്ചു. യുവകർഷകനായ മരക്കാട്ടുപുറം ചാലിൽതൊടി വിനീത് സി. വി യുടെ ഓപ്പൺ പ്രസിഷ്യൻ ഫാമിഗ് ലൂടെ കൃഷി ചെയ്ത അഞ്ഞൂറോളം വഴകളാണ് ഒടിഞ്ഞ് വീണത്.
കൂടാതെ മരക്കാട്ടുപുറം ബാലഗോപാലൻ മുണ്ടക്കാപറമ്പത്ത് തൊണ്ടിമ്മൽ എന്നിവരുടെ നാനൂറോളം വാഴക്കൃഷിയും നശിച്ചു. 5 ലക്ഷം രൂപയോളം കൃഷി നാശം സംഭവിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.