പെരുവണ്ണാമൂഴി: ഇലക്ട്രിക് ട്രാൻസ്ഫോർമറിന്റെ അടിവശത്തെ ഉണങ്ങിയ ഇലകള്‍ക്ക് തീ പിടിച്ചു. നാട്ടുകാരുടെ ഇടപെടല്‍ കാരണം വൻ അത്യാഹിതം ഒഴിവായി. പെരുവണ്ണാമൂഴി – മുതുകാട് പാതയോരത്ത് കുളത്തിങ്കല്‍ പടിയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ട്രാൻഫോർമറിന്റെ ചുവട്ടിലുള്ള കരിയിലക്ക് തീ പിടിച്ച് പടരുന്നതുകണ്ട സമീപവാസിയും കോണ്‍ഗ്രസ് നേതാവുമായ ജെയിംസ് മാത്യു ഓടിയെത്തി തീയണക്കാൻ ശ്രമമാരംഭിച്ചു. തുടർന്ന് വഴിയാത്രക്കാരും സഹായത്തിനെത്തി. വലിയ അപകടമാണ് നാട്ടുകാരുടെ ഇടപെടല്‍ മൂലം ഒഴിവായത്.
തീ പടരുന്നത് കണ്ടില്ലെങ്കില്‍ നിലം മുട്ടിക്കിടക്കുന്ന വയറുകള്‍ അഗ്നിക്കിരയായി ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുന്ന സ്ഥിതി വരെ ഉണ്ടാകുമായിരുന്നു. ഐഡിയ മൊബൈല്‍ ടവറിനും പ്രദേശത്തെ വീടുകള്‍ക്കും വൈദ്യുതി ഈ ട്രാൻസ്ഫോർമറില്‍ നിന്നാണ്. തീ എങ്ങനെ ഉണ്ടായി എന്നത് ദുരൂഹമാണ്. ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് ഈ ട്രാൻസ്ഫോർമർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.