കൊടുവള്ളി: കൊടുവള്ളിയിൽ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ 5.15ന് കൊടുവള്ളി മദ്രസ ബസാറിലാണ് അപകടം. കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ഡീലക്സ് ബസ് വളവിലെ മരത്തിലിടിച്ച് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലടിച്ച് വെട്ടിത്തരിഞ്ഞ് എതിര്‍വശത്തെ ഹോട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
സദാസമയവും ആളുണ്ടാവാറുള്ള ഇവിടെ പുലർച്ചെയായതിനാലും മഴ പെയ്തതിനാലും വൻ ദുരന്തം ഒഴിവായി. കടയിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. യാത്രക്കാര്‍ക്ക് ആര്‍ക്കും സാരമായ പരുക്കുകളില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.