ഹൈദരാബാദ് ∙ തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്തിനെ (ചന്തു) തെലങ്കാന മണികൊണ്ടയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാർത്തിക ദീപം, രാധമ്മാ പെല്ലി, ത്രിനാരായണി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
അതെ സമയം സഹതാരവും അടുത്ത സുഹൃത്തുമായിരുന്ന നടി പവിത്ര ജയറാമിന്റെ മരണത്തെത്തുടർന്ന് ചന്തു കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. മേയ് 12നാണ് ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ വാഹനാപകടത്തിൽ പവിത്ര മരിച്ചത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് ചന്തു ജീവനൊടുക്കിയത്. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.