കൂരാച്ചുണ്ട്: വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിൽ പുഴയുടെ തുരുത്തില് കയറിയ വിനോദസഞ്ചാരികൾ മലവെള്ളം കുതിച്ചെത്തിയതിനെ തുടർന്ന് തുരുത്തില് കുടുങ്ങി. തുടർന്ന് വിനോദസഞ്ചാര കേന്ദ്രത്തിലെ ഗൈഡുമാർ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കരിയാത്തുംപാറ പുഴയിലെ വെള്ളം നിരന്നൊഴുകുന്ന ഭാഗത്തെ തുരുത്തിലാണ് സന്ദർശകർ കുടുങ്ങിയത്. കക്കയം മലയില്‍ പെയ്ത മഴയെ തുടർന്ന് പെട്ടെന്ന് പുഴയില്‍ ജലനിരപ്പ് ഉയരുകയും സന്ദർശകർക്ക് കരയിലേക്ക് പ്രവേശിക്കാൻ കഴിയാതെയാവുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.