കോഴിക്കോട്: കോഴിക്കോട് സിറ്റി, റൂറൽ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ വിൽപനയ്ക്കായി മാരക ലഹരിമരുന്നായ എംഡിഎംഎ കൈവശം വയ്ക്കൽ, ആക്രമണം, കൊലപാതകശ്രമം, തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.
സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പിക്കുമോൻ എന്ന മിഥുൻ രാജ് (28)നെയാണ് നാടുകടത്തിയത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനുജ് പലിവാൾ ഐ.പി.എസിന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി & കമ്മീഷണർ ഓഫ് പോലീസ് രാജ്പാൽ മീണ ഐ.പി.എസ്. ആണ് ഒരു വർഷത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.