തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും ഭര്‍ത്താവും രണ്ടാം വിവാഹ വാര്‍ഷികം ഹോങ്കോങ്ങില്‍ വെച്ചു ആഘോഷിച്ചു . നയന്‍താരയെ എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോ പങ്കുവെച്ചാണ് വിഘ്നേഷ് ആശംസകള്‍ നേര്‍ന്നത്. നയന്‍താരയുടെ പത്ത് വര്‍ഷങ്ങള്‍, വിക്കിയുടേയും നയനിന്റേയും രണ്ട് വര്‍ഷങ്ങള്‍. നിന്നെ വിവാഹം കഴിച്ചത് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്. എന്റെ ഉയിരും ഉലകവും. തങ്കമേ, നിന്നെ ഒരുപാട് സ്നേഹിക്കുന്നു. കൂടുതല്‍ രസകരമായ ഓര്‍മകളിലേക്കും നിമിഷങ്ങളിലേക്കുമുള്ള യാത്ര, ഒരുപാട് ദൂരം ഒന്നിച്ച് ഇനിയും പോകാനുണ്ട്.
വിജയങ്ങളും നഷ്ടങ്ങളും സ്വപ്നങ്ങളും ട്രോളുകളും പുകഴ്ത്തലുകളും നിറഞ്ഞ ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളിലൂടെയുള്ള യാത്ര മനോഹരവും സംഭവബഹുലവും ആനന്ദപൂര്ണവുമാണ്. എപ്പോഴും നമ്മോടൊപ്പം നില്‍ക്കാനും നമ്മളെ സംരക്ഷിക്കാനും ഉയിരിനും ഉലകത്തിനുമൊപ്പം ഒരുപാട് ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനും ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു.’ വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നയന്‍താരയും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് വാര്‍ഷികാശംസകള്‍, നീയാണ് എന്റെ ഉയിരും ഉലകവും. ഞാന്‍ നിന്നെ എന്നെന്നേക്കും സ്നേഹിക്കുന്നു’- ഹോങ്കോങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം നയന്‍താര കുറിച്ചു. വിഘ്നേഷിനും മക്കള്‍ക്കുമൊപ്പം ഷോപ്പിങ് മാളില്‍ പോയതും ബോട്ടിങ് നടത്തുന്നതും ഉള്‍പ്പെട്ട ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.