വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ വോട്ട് നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയിച്ചിട്ടും തോല്‍വി അംഗീകരിക്കാതെ ഡോണള്‍ഡ് ട്രംപ്. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു.
നിരീക്ഷകരെ വോട്ടെണ്ണല്‍ മുറികളിലേക്ക് അനുവദിച്ചില്ല. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചത്. മുമ്ബ് നടക്കാത്ത വിധം മോശം കാര്യങ്ങള്‍ നടന്നിരിക്കുന്നു. ദശലക്ഷക്കണക്കിന് മെയില്‍ ഇന്‍ ബാലറ്റുകളാണ് ആവശ്യപ്പെടാത്ത ആളുകള്‍ക്ക് അയച്ചത് -ട്രംപ് ട്വീറ്റില്‍ ആരോപിച്ചു.
ഒരു സിറ്റിങ് പ്രസിഡന്‍റ് നേടുന്ന ഏറ്റവും വലിയ വോട്ട് താന്‍ നേടിയിരിക്കുകയാണെന്നും ട്രംപ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തയാറായിട്ടില്ല. നിയമനടപടികള്‍ ആരംഭിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് ആരോപിക്കുന്നത്.
അസോസിയേറ്റഡ് പ്രസ്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ബെഡന്‍ 290 ഇലക്ടറല്‍ വോട്ടുകളാണ് നേടിയത്. 270 ഇലക്ടറല്‍ വോട്ടുകളാണ് വിജയത്തിന് ആവശ്യം. ട്രംപിന് 214 വോട്ടുകള്‍ മാത്രമാണുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








