കോഴിക്കോട്: സ്വകാര്യ ട്യൂഷൻ സെൻ്ററിലെ അധ്യാപകർ വിദ്യാർഥിനികളെ ക്രൂരമായി മർദിച്ചതായി പരാതി. കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെൻ്ററിനെതിരെയാണ് കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയത്.
പത്താം ക്ലാസിലെ മൂന്ന് വിദ്യാർത്ഥികളെ വടികള്‍ കൂട്ടിക്കെട്ടി മർദിച്ചെന്നാണ് പരാതി. കുട്ടികളെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്യൂഷൻ സെൻ്ററിലെ പ്രിൻസിപ്പലിനും അവിടെ പഠിപ്പിക്കുന്ന മറ്റൊരു അധ്യാപകനുമെതിരെയാണ് പരാതി നൽകി നല്‍കിയത്. അധ്യാപകരുടെ ഈ നടപടിക്കെതിരെ ചൈൽഡ് ലൈൻ ഉൾപ്പെടെയുള്ള സംഘടനകൾക്ക് പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.