വിവാഹ വാർഷികദിനത്തിൽ തന്റെ ഭാര്യ അനൂജയെ നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും താലികെട്ടിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പതിനാറു വർഷം മുൻപ് നടന്ന തങ്ങളുടെ പ്രണയവിവാഹത്തെ നിയമ സാധുതയുള്ളതാക്കി മാറ്റുന്നതിനാണ് ഇരുവരും വീണ്ടും വിവാഹിതരായത്.
മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ ധർമജനും അനൂജയ്ക്കും ആശംസകളുമായെത്തിയിരിക്കുകയാണ് നടനും ധർമജന്റെ ഉറ്റ സുഹൃത്തുമായ രമേഷ് പിഷാരടി. ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു – ഇങ്ങനെ ഒരു ഫോൺ കോൾ അതായിരുന്നു എനിക്ക് ധർമജന്റെ വിവാഹം. കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ റജിസ്റ്റർ ചെയ്താലും മതിയായിരുന്നു. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം . വിവാഹ വേഷത്തിൽ 2 ഫോട്ടോ. ഗംഭീരമായി. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്. അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ്.’’ രമേഷ് പിഷാരടി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.