ഓമശ്ശേരി: ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമർദ്ദനം. ഓമശ്ശേരിയിലാണ് യുവതിക്ക് നേരെ യുവാവിന്റെ മർദ്ദനമുണ്ടായത്. ആക്രമണത്തിൽ യുവതിയുടെ കണ്ണിന് പരിക്കേറ്റു. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
യുവതിയെ ആക്രമിച്ച പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഓമശ്ശേരി നടമ്മൽപൊയിലിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. യുവതിയുടെ നാട്ടുകാരനായ മിർഷാദിനെതിരെ ഐപിസി 341, 354 വകുപ്പുകൾ ചേർത്ത് കേസ് എടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.