കഴിഞ്ഞ രണ്ട് ദിവസമായി വാട്സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ആപ്പുകളിലെല്ലാം ഒരു നീല വളയം പ്രത്യക്ഷപ്പെട്ടത് എല്ലാവരും കണ്ടിട്ടുണ്ടാകും . നീല നിറത്തില്‍ കാണപ്പെടുന്ന ഇത് എന്താണെന്ന് ആളുകള്‍ സംശയിച്ചുകാണില്ലേ.എന്നാൽ പേടിക്കാനൊന്നുമില്ല, മെറ്റ അവതരിപ്പിച്ചിരിക്കുന്ന ഒരു പുതിയ ഫീച്ചര്‍ ആണിത്.
രണ്ടുമാസം മുന്‍പാണ് മെറ്റ എഐ ഫീച്ചര്‍ കൊണ്ടുവന്നതെങ്കിലും ഇപ്പോഴാണ് ഇന്ത്യയില്‍ ഇത് ലഭ്യമായിതുടങ്ങിയത്. ചാറ്റ് ജിപിടി പോലെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ചാറ്റ് ബോട്ട് ആണ് . മെറ്റ എഐയും. meta.ai എന്ന യുആര്‍എല്‍ വഴി നമുക്ക് എഐ ചാറ്റ്ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം.
ഇതിൻ്റെ പ്രയോജനം എന്താണ്? സാധാരണയായി നമ്മൾ എന്തിനും ഏതിനും ഇൻ്റർനെറ്റിനെ ആശ്രയിക്കുന്നു, വിവരങ്ങൾ ശേഖരിക്കുന്നതിന് നമ്മുടെ ബുദ്ധി ഒരു വലിയ പരിധി വരെ ഉപയോഗിക്കേണ്ടി വരും. എന്നാൽ AI ചാറ്റ്ബോട്ടുകളുടെ കാര്യം വരുമ്പോൾ, AI എല്ലാ ജോലികളും ചെയ്യും. ഞങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറയുക, AI വിവരങ്ങൾ ക്രോഡീകരിക്കും. ഇനി നമുക്ക് ലീവ് അപേക്ഷ ആവശ്യമുണ്ടോ? കാര്യം പറഞ്ഞാൽ മതി, മെറ്റാ AI അത് ടൈപ്പ് ചെയ്യും. അതും കൃത്യമായ രൂപത്തിൽ. നിങ്ങൾക്ക് ഒരു പ്രണയലേഖനം വേണോ?
ആളുടെ പേരും സന്ദര്‍ഭവും പറഞ്ഞുകൊടുത്താല്‍ ലെറ്റര്‍ എഐ ടൈപ്പ് ചെയ്ത് തരും.
മെറ്റ എഐ ഉപയോഗിച്ച് ഏത് കണ്ടന്റും നമുക്ക് ക്രിയേറ്റ് ചെയ്യാം. അതോടൊപ്പം വിവിധ വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിനും ഉപയോഗിക്കാം. ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുവെന്നിരിക്കട്ടെ, അഭിപ്രായം ചോദിക്കാം. ചിത്രങ്ങള്‍ നിര്‍മ്മിക്കാനും വാട്സ്ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വ്യക്തിയോട് എന്ന പോലെ നമുക്ക് മെറ്റ എഐ അസിസ്റ്റന്റുമായി സംസാരിക്കാനാകും. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങള്‍ എല്ലാവര്ക്കും ലഭ്യമാകുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.