അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ മറ്റൊരു ദുഃഖവാര്‍ത്ത കൂടി കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് . ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്.. വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.. വിവാഹമോചനത്തിന് വേണ്ടി നിമിഷങ്ങളെണ്ണി മെലാനിയ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ദമ്ബതിമാരുടെ 15 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്‌സണ്‍ മുന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഒമറോസ മാനിഗോള്‍ട്ട് ന്യൂമാന്‍ പറയുന്നു..
ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നുവെന്നും ന്യൂമാന്‍ വെളിപ്പെടുത്തുന്നു.
2017 ല്‍ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ന്യൂമാന്‍ അപ്രതീക്ഷിതമായി രാജിവെക്കുകയായിരുന്നു. 2016 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ മെലാനിയ ദുഖിതയായിരുന്നുവെന്ന് അരുടെ സുഹൃത്ത് വെളിപ്പെടുത്തി. അദ്ദേഹം വിജയിക്കുമെന്ന് മെലാനിയ കരുതിയിരുന്നില്ല. മകന്റെ പഠനം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി അഞ്ചുമാസം കാത്തിരുന്ന ശേഷമാണ് അവര്‍ ന്യൂയോര്‍ക്കില്‍നിന്ന് വാഷിംഗ്‌ടണിലേക്ക് താമസം മാറിയത്. വൈറ്റ് ഹൗസില്‍ ദമ്ബതികള്‍ പ്രത്യേകം കിടപ്പുമുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് മെലാനിയയുടെ മുന്‍ ഉപദേഷ്ടാവ് സ്രെഫാനി വള്‍ക്കോഫും വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








