നടൻ ആസിഫ് അലിയെ അപമാനിച്ചെന്നാരോപിച്ച് സംഗീത സംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങൾ’ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.
പരിപാടിയിൽ പങ്കെടുമത്ത രമേഷ് നാരായണന് മെമന്റോ സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു വേദിയിലേക്കു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേഷ് നാരായണൻ പുരസ്കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. ആസിഫിന്റെ കൈയിൽനിന്ന് മെമന്റോ എടുത്ത രമേഷ് നാരായണൻ, സംവിധായകൻ ജയരാജിനെ വേദിയിലേക്കു വിളിച്ചുവരുത്തി അദ്ദേഹത്തിനു കൈമാറി. തുടർന്ന് ജയരാജിൽനിന്ന് പുരസ്കാരം സ്വീകരിക്കുകയായിരുന്നു.. തുടർന്ന് വിശദീകരണവുമായി നാരായണൻ രംഗത്ത് എത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.