ടെലിവിഷന്‍ സീരിയലുകള്‍ക്ക് പലപ്പോഴും വന്‍ വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്. കണ്ണീര് പരമ്പരകള്‍ എന്ന് പൊതുവേ വിശേഷിപ്പിക്കാറുള്ള സീരിയലുകള്‍ കുത്തിത്തിരിപ്പും പരദൂഷണവും ആണെന്നാണ് ആരോപണം. മികച്ച സീരിയലുകള്‍ക്കുള്ള അവാര്‍ഡ് കൊടുക്കാത്തതും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ പോലും സീരിയലുകള്‍ ചര്‍ച്ചയാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ് ഇപ്പോള്‍. ഇടയ്ക്ക് ഒരു സീരിയലിലെ നായകന് ഫ്ലൈറ്റില്‍ വന്നിറങ്ങുന്ന തരത്തില്‍ ഇന്‍ട്രോ എടുത്തത് വരെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ശ്രദ്ധേയമായ ഒരു സീരിയലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കാതോട് കാതോരം എന്ന സീരിയലിലെ ചില രംഗങ്ങളാണ് എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പരമ്പരയിലെ നായകനും നായികയും തമ്മിലുള്ള ഇന്റിമേറ്റ് സീനുകളാണ് വൈറലാവുന്നത്. മലയാളത്തിലെ സീരിയലുകള്‍ പുരോഗമിച്ച് തുടങ്ങിയെന്ന് പറഞ്ഞാണ് ചില ട്രോള്‍ ഗ്രൂപ്പുകളില്‍ വീഡിയോ വൈറലായത്.ഇതോടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. പണ്ട് ചന്ദനമഴ സീരിയലില്‍ അമൃതക്ക് ഒരു ഉമ്മ കൊടുക്കാന്‍ ആ നായകന് രണ്ട് വര്‍ഷം എടുത്തു. വെറുതെ അല്ല എന്റെ ചങ്ക് ഇപ്പോള്‍ എല്ലാ സീരിയലും മുടങ്ങാതെ കാണുന്നത്, അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു എങ്ങനെ ഇനി സീരിയല്‍ കാണും,വീട്ടുകാരെക്കൂടെ ഇരുന്ന് സീരിയല്‍ കാണാന്‍ പറ്റാത്ത അവസ്ഥ ആയല്ലോ. ബിഗ് ബോസിലെ ജാസ്മിനേം, ഗബ്രിയേം കുറ്റം പറഞ്ഞവര്‍ ഇതിനൊന്നും ഒരു കുറ്റവും കാണുന്നില്ലേ? കുടുംബസമേതം കാണുന്ന ഷോ ആണ് ബിഗ് ബോസ്, അതില്‍ ആണോ ഇങ്ങനെ, എന്ന് ചോദിച്ചവര്‍ ഇതില്‍ ചോദ്യം ഒന്നും ഇല്ലേ?
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.