ജമ്മു: ജമ്മു കശ്മീരിൽ പാക് സൈന്യത്തിൻ്റെ ആക്രമണം. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിൻ്റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സൈന്യം അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം മച്ചൽ സെക്ടറിലാണ് ആക്രമണം നടന്നത്.
നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിന് പേരുകേട്ട പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിൽ പാകിസ്ഥാനിൽ നിന്നുള്ള സൈനിക കമാൻഡോകളും ത്രീവവാദികളും ഉൾപ്പെടുന്നു. പാക് സൈന്യത്തിൻ്റെ സഹായത്തോടെ ത്രീവവാദികൾ പ്രദേശത്ത് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ആദ്യം വെടിയുതിർത്തത് പാക്കിസ്ഥാൻ്റെ ബോർഡർ ആക്ഷൻ ടീമാണ്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.