കരിപ്പൂർ വിമാനപകടത്തിന്റെ നാലാമത് വാർഷികത്തോടനുബന്ധിച്ച് രക്ഷാപ്രവർത്തനം നടത്തിയ കരിപ്പൂർ നിവാസികളോടുള്ള നന്ദി സുചകമായി മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ അപകടത്തിൽ മരണപെട്ട യാത്രക്കാരുടെ ആശ്രിതരും പരിക്ക് പറ്റിയ യാത്രക്കാരും ചേർന്ന് അപകടം നടന്ന സ്ഥലത്തിന് പരിസരത്തുള്ള ചിറയിൽ ഫാമിലി ഹെൽത്ത് സെന്ററിന് നിർമ്മിച്ചു നൽകുന്ന കെട്ടിടത്തിന്റെ പ്രവൃർത്തി ഉദ്ഘാടനവും അപകടത്തിന്റെ നാലാമത്വാർഷികാചാരണവും ചിറയിൽ ഫാമിലി ഹെൽത്ത് സെന്ററിൽ നടന്നു.
കൊണ്ടോട്ടി നഗരസഭ ആക്ടിങ് ചെയർമാൻ അഷറഫ് മാടാൻ ഉദ്ഘാടനം ചെയ്തു. എം ഡി എഫ് കരിപ്പൂർ വിമനാപകട ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനി അധ്യക്ഷത വഹിച്ചു. എം എസ് എഫ് ദേശിയ വൈസ് പ്രസിഡന്റ് പി വി അഹമ്മദ് സജു, കൊണ്ടോട്ടി മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി ഫിറോസ്, മിനിമോൾ, നിദ ഷെഹീർ, എ മുഹ്യുദ്ദിൻ അലി, റംല കോടവണ്ടി, ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര, മുൻ കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റ് മലീഹ, മുൻ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പൻ മുഹമ്മദ്അലി, മെഡിക്കൽ ഓഫിസർ ഡോ.സുഗന്തകുമാരി തുടങ്ങിയവർ സംസാരിച്ചു. എം ഡി എഫ് ചാരിറ്റി ഫൗണ്ടേ ഷൻ ചീഫ് കോർഡിനേറ്റർ ഒ കെ മൻസൂർ ബേപ്പൂർ സ്വാഗതവും ജനറൽ സെക്രട്ടറി റഹിം വയനാട് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.